നടിയെ ആക്രമിച്ച കേസ് : ആക്രമണ ദൃശ്യം കാണാൻ പൾസർ സുനിക്ക് കോടതി അനുമതി

നടിയെ ആക്രമിച്ച കേസിന്‍റെ പ്രധാന തെളിവായ ആക്രമണ ദൃശ്യം കാണാൻ പൾസർ സുനിക്ക് കോടതി അനുവാദം നൽകി. കോടതിയുടെ സാന്നിധ്യത്തിൽ അഭിഭാഷകനൊപ്പം ദൃശ്യങ്ങൾ കാണാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തിയാണ് പ്രതിയെ ദൃശ്യങ്ങൾ കാണിക്കണമെന്ന് ഉത്തരവിട്ടത്.

കേസിലെ പ്രതികളും അഭിഭാഷകരുമായ പ്രദീഷ് ചാക്കാ, രാജു ജോസഫ് എന്നിവരുടെ വിടുതൽ ഹർജിയിലും വിചാ​ര​ണ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​ത്യേ​ക കോ​ട​തി വേ​ണ​മെ​ന്നും വ​നി​താ ജ​ഡ്ജി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ​ക്കു പു​റ​മെ സ്വ​കാ​ര്യ അ​ഭി​ഭാ​ഷ​ക​നെ ഹാ​ജ​രാ​വാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ന​ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യിലും വാദം പൂർത്തിയായി. ഈ ഹർജികളിൽ ജൂൺ 18ന് വിധി പറയും.

error: Content is protected !!