ചെങ്ങന്നൂരില്‍ പരസ്യ പ്രചരണം അവസാനിച്ചു: കൊട്ടിക്കലാശത്തിനിടെ സംഘർഷം

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണം അവസാനിക്കുന്നതിന്‍റെ കൊട്ടിക്കലാശം നടക്കുന്നതിനിടെ മാന്നാറിൽ സംഘർഷം. എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകരാണ് ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്.കാലാശക്കൊട്ടില്‍ പ്രചരണ വാഹനങ്ങള്‍ കടന്നു പോകുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. വൈകിട്ട് ആറിന് കൊട്ടികലാശം അവസാനിക്കെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിലേക്ക് കടന്നതോടെ പൊലീസെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. പോലീസ് ലാത്തിവീശി പ്രവർത്തകരെ ഓടിക്കുകയായിരുന്നു.

സംഘർഷത്തിന് പിന്നാലെ കൊട്ടിക്കലാശം അവസാനിപ്പിക്കാൻ പോലീസ് നിർദ്ദേശം നൽകുകയും ചെയ്തു. കനത്ത മഴയിലും ആവേശം കെടാതെ കൊട്ടികലാശം ആഘോഷമായി . അണികളും നേതാക്കളും കനത്ത ആവേശത്തിലാണ് കലാശക്കൊട്ടിനായി ചെങ്ങന്നൂർ നഗരമധ്യത്തിലെത്തിയത്. നൂറു കണക്കിന് പ്രവർത്തകരാണ് ഈ ആവേശ കാഴ്ചയിൽ പങ്കാളികളായത്. പരസ്യപ്രചരണത്തിന്‍റെ അവസാനഘട്ടമെന്ന രീതിയില്‍ മൂന്നു മുന്നണികളും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെക്കുന്നത്.യുഡിഎഫിന് നിര്‍ണായക സ്വാധീനമായ മണ്ഡലം സിപിഎം കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് തിരിച്ചുപിടിച്ചത്.

error: Content is protected !!