നിപ്പ വൈ​റ​സ് ഉറവിടം കണ്ടെത്താന്‍ അ​ന്വേ​ഷ​ണം തുടങ്ങി :ആ​ദ്യം മ​രി​ച്ച സാ​ബി​ത്ത് മ​ലേ​ഷ്യ​യി​ൽ പോ​യിട്ടില്ലെ​ന്ന് യാ​ത്ര​രേ​ഖ

നി​പ്പാ വൈ​റ​സ് ല​ക്ഷ​ണ​വു​മാ​യി സം​സ്ഥാ​ന​ത്ത് ആ​ദ്യം മ​രി​ച്ച സൂപ്പി​ക്ക​ട​യി​ലെ സാ​ബി​ത്ത് മ​ലേ​ഷ്യ​യി​ൽ പോ​യിട്ടി​ല്ലെ​ന്ന് യാ​ത്ര​രേ​ഖ. സാ​ബി​ത്തി​ന്‍റെ പാ​സ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 2017ൽ ​അ​ദ്ദേ​ഹം പോ​യ​ത് യു​എ​ഇ​യി​ലേ​ക്കാ​ണ്. 2017 ഫെ​ബ്രു​വ​രി​യി​ൽ പോ​യ സാ​ബി​ത്ത് ആ​റ് മാ​സം ദു​ബാ​യി​ലു​ണ്ടാ​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ട്. സാബിത്തിൽനിന്നാണ് നിപ്പാ പടർന്നതെന്നു സംശയം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ യാത്ര രേഖകൾ പരിശോധിച്ചത്.

നി​പ്പാ വൈ​റ​സ് ബാ​ധ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. സാ​ബി​ത്തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് വ​ട​ക​ര റൂ​റ​ല്‍ എ​സ്പി ജി. ​ജ​യ​ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷി​ക്കു​ന്ന​ത്.മ​രി​ക്കു​ന്ന​തി​നു മു​മ്പ് സാ​ബി​ത്ത് ചെ​യ്ത കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സാ​ബി​ത്ത് വി​ദേ​ശ​രാ​ജ്യ​ത്ത് ജോ​ലി​യു​ള്ള​യാ​ളാ​യി​രു​ന്നു. മ​രി​ക്കു​ന്ന​തി​ന് ഏ​താ​നും മാ​സം മു​മ്പാ​ണ് എ​ത്തി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യാ​ത്രാ​പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

സാബിത്തിന്റെ സഹോദരൻ സാലിഹും മലേഷ്യയിൽ പോയിട്ടില്ലെന്നു പാസ്പോർട്ടിൽനിന്ന് മനസ്സിലായിട്ടുണ്ട്. ഇതിനു പുറമെ, മരിച്ച നഴ്സ് ലിനിയുടെ വിദേശയാത്രകളും അന്വേഷണത്തിനു വിധേയമാക്കുന്നുണ്ട്. ലിനിയുടെ ഭർത്താവ് സജീഷിനോട് ഇതു സംബന്ധിച്ച് പൊലീസ് അന്വേഷിച്ചതായും വിവരമുണ്ട്.സ്രവ സാംപിളുകൾ അയയ്ക്കാതിരുന്നതിനാൽ സാബിത്തിന്റെ മരണം നിപ്പ മൂലമാണോയെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. വവ്വാലുകളിൽ വൈറസ് കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഈ അന്വേഷണം നിർണായകമാകും. കിണർ വൃത്തിയാക്കാൻ കൂടിയ ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടെത്താനും ശ്രമങ്ങൾ നടക്കുന്നുണ്ട്.

error: Content is protected !!