ക്രൂ​ഡ് വി​ല താ​ഴ്ന്നി​ട്ടും ഇ​ന്ധ​ന വി​ല ക​യ​റു​ന്നു : എണ്ണകമ്പനികളുടെ കൊള്ളയടി

ക്രൂ​ഡ് വി​ല താ​ന്നി​ട്ടും ഇ​ന്ധ​ന​വി​ല​യി​ൽ കു​റ​വു​വ​രു​ത്താ​തെ എ​ണ്ണ ക​ന്പ​നി​ക​ൾ. ക്രൂ​ഡ് ഓ​യി​ൽ ഉ​ത്പാ​ദ​നം ജൂ​ലൈ ഒ​ന്നു മു​ത​ൽ കൂ​ട്ടാ​ൻ സൗ​ദി അ​റേ​ബ്യ​യും റ​ഷ്യ​യും തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ ക്രൂ​ഡ് വി​ല​യി​ൽ കു​റ​വു​വ​ന്നി​ട്ടും എ​ണ്ണ ക​ന്പ​നി​ക​ൾ ശ​നി​യാ​ഴ്ച​യും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു. ഇ​തു വ്യാ​പ​ക ആ​ക്ഷേ​പ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ആ​ഴ്ച വീ​പ്പ​യ്ക്കു 80 ഡോ​ള​റി​നു മു​ക​ളി​ലാ​യി​രു​ന്ന ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡി​ന്‍റെ വി​ല വെ​ള്ളി​യാ​ഴ്ച 76.10 ഡോ​ള​റി​ലേ​ക്കു താ​ണു. കൂ​ടാ​തെ, ഡ​ബ്ള്യു​ടി​ഐ ഇ​നം 67.55 ഡോ​ള​റാ​യി. ഇ​ത്ത​ര​ത്തി​ൽ ക്രൂ​ഡ് വി​ല താ​ന്നി​ട്ടും ഇ​ന്നു പെ​ട്രോ​ളി​നു ലി​റ്റ​റി​നു ശ​രാ​ശ​രി 15 പൈ​സ​യും ഡീ​സ​ലി​നു ശ​രാ​ശ​രി 16 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ ഇ​ന്ന​ത്തെ വി​ല ശ​രാ​ശ​രി 80.89 രൂ​പ​യാ​ണ്. ഡീ​സ​ലി​നാ​ക​ട്ടെ ഒ​രു ലി​റ്റ​റി​നു ശ​രാ​ശ​രി 73.58 രൂ​പ​യു​മാ​യി. ഇ​ന്ന​ലെ​യി​ത് യ​ഥാ​ക്ര​മം 80.74 രൂ​പ​യും 73.42 രൂ​പ​യു​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് ഇ​ന്ന​ത്തെ ശ​രാ​ശ​രി വി​ല 82.15 രൂ​പ​യും ഡീ​സ​ലി​ന് 74.76 രൂ​പ​യു​മാ​ണ്.

ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ആ​രം​ഭി​ച്ച ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യി​ൽ ഇ​തു​വ​രെ​യാ​യി പെ​ട്രോ​ളി​നു മൂ​ന്ന​ര രൂ​പ​യി​ല​ധി​ക​വും ഡീ​സ​ലി​നു മൂ​ന്ന​ര രൂ​പ​യ്ക്ക​ടു​ത്തു​മാ​ണു വി​ല ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ര​ണ്ടു വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യും റ​ഷ്യ​യും ഉ​ത്പാ​ദ​നം നി​യ​ന്ത്രി​ച്ചു നി​ർ​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണു ക്രൂ​ഡ് വി​ല ഇ​ര​ട്ടി​യി​ലേ​റെ ആ​യ​ത്. ജൂ​ലൈ​യി​ൽ ഉ​ത്പാ​ദ​നം കു​റേ​ശെ വ​ർ​ധി​പ്പി​ച്ചു തു​ട​ങ്ങു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ​യാ​ണു ക്രൂ​ഡ് വി​ല താ​ണ​ത്.

error: Content is protected !!