പട്ടാള സിനിമയുമായി വീണ്ടും മേജർ രവി

പട്ടാളച്ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ സംവിധായകനാണ് മേജര്‍ രവി. മേജര്‍ രവി വീണ്ടുമൊരു പട്ടാള സിനിമ ഒരുക്കാനൊരുങ്ങുകയാണ്. വാഗ ബോര്‍ഡര്‍ എന്ന ചിത്രമാണ് മേജര്‍ രവി ഒരുക്കുന്നത്.

ദേശസ്‍നേഹം പ്രമേയമാകുന്ന ചിത്രമായിരിക്കും വാഗ ബോര്‍ഡ്. അതേസമയം തന്നെ ഇന്ത്യാ- പാക് ബന്ധവും ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടും. ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്‍ത കീര്‍ത്തിചക്ര എന്ന സിനിമയിലൂടെയാണ് മേജര്‍ രവി ശ്രദ്ധേയനായത്. കുരുക്ഷേത്ര, മിഷന്‍ 90 ഡേയ്‍സ്, കാണ്ഡഹാര്‍, 1971: ബിയോണ്ട് ബോര്‍ഡേഴ്‍സ് തുടങ്ങിയവയാണ് പട്ടാളക്കഥകള്‍ പ്രമേയമായ മറ്റ് ചിത്രങ്ങള്‍.

error: Content is protected !!