ആലിയ ഭട്ടിന്‍റെ പുതിയ ചിത്രം റാസി ഈ മാസം തിയേറ്ററിലെത്തും

ആലിയ ഭട്ട് മുഖ്യവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം റാസി റിലീസിനൊരുങ്ങുകയാണ്. വിക്കി കൗശലിനെ നായകനാക്കി മേഘ്‍ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം അടുത്തയാഴ്ച പുറത്തിറങ്ങും. ഇന്ത്യ പാക് സംഘർഷങ്ങളാണ് റാസിയുടെ പശ്ചാത്തലം. എന്നാൽ അതിനപ്പുറത്തേക്ക്, സംഘർഷങ്ങൾക്കിടയിൽ പെട്ടുപോകുന്ന കുടുംബ ബന്ധങ്ങളുടെ കഥയും സിനിമ പറയുന്നു. പാക് സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്ന കശ്മീരി യുവതി സെഹ്‍മതിന്‍റെ വേഷത്തിലാണ് ആലിയ ഭട്ട് എത്തുന്നത്.

വിവാഹശേഷം ഇന്ത്യൻ ചാരയായി പ്രവർത്തിക്കാൻ നിർബന്ധിതയാകുന്ന സെഹ്‍മതിന്‍റെ ജീവിതത്തിലെ സംഘ‍ർഷഭരിതമായ മുഹർത്തങ്ങളിലൂടെ കഥ പുരോഗമിക്കുന്നു. പാക് സൈനിക ഉദ്യോഗസ്ഥൻ ഇഖ്ബാലായി എത്തുന്നത് വിക്കി കൗശലാണ്. മേഘന ഗുൽസാർ സംവിധാനം ചെയ്യുന്ന സിനിമയിലെ ഗാനങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. ഏറ്റവുമൊടുവിൽ ദിൽബാരോ എന്ന ഗാനത്തിന്‍റെ മേക്കീംഗ് വീഡിയോയും പുറത്തുവിട്ട് ആകാംക്ഷ കൂട്ടുകയാണ് അണിയറക്കാർ. ഹരീന്ദർ സിക്കയുടെ കോളിംഗ് സെഹ്മത്ത് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം.മെയ് 11നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

error: Content is protected !!