രണ്‍ബീറുമായി പ്രണയത്തിലാണോ?? ആലിയ പറയുന്നു

രണ്‍ബീറും ആലിയയും പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിംഗിലാണെന്നുമൊക്കെ അടുത്തിടെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആ വാര്‍ത്തകളോട് പ്രതികരണവുമായി ആലിയ രംഗത്ത് എത്തി.

എന്റെ വ്യക്തിപരമായ ജീവിതത്തെ കുറിച്ച് എല്ലാവരോടും സംസാരിക്കാന്‍ ഇഷ്‍ടപ്പെടുന്നില്ല. എന്തെങ്കിലും ഗോസിപ്പ് എന്നെക്കുറിച്ച് വരുന്നുണ്ടെങ്കില്‍ എന്നെ അത് ബാധിക്കാറില്ല. അതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ അത് എന്നെ ആശങ്കപ്പെടുത്തില്ല. എനിക്ക് അവ അംഗീകരിക്കുകയോ എതിര്‍ക്കുകയോ ചെയ്യാം- ആലിയ പറയുന്നു. പക്ഷേ അത്തരം വാര്‍ത്തകള്‍ തെറ്റാണെങ്കില്‍ ഞാൻ തന്നെ രംഗത്തെത്തി അത് പറയുകയും ചെയ്‍യും- ആലിയ പറയുന്നു. സഹപ്രവര്‍ത്തകനെന്ന നിലയില്‍ രണ്‍ബീറിനെ കുറിച്ചുള്ള അഭിപ്രായവും ആലിയ പങ്കുവച്ചു. രണ്‍ബീര്‍ ഗംഭീര നടനാണ്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യതതിനു ശേഷം കൂടുതല്‍ അറിഞ്ഞുവരുന്നു. അത്രയും മനുഷ്യത്വമുള്ള ഒരാളെയും ഞാന്‍ മുമ്പ് കണ്ടിട്ടില്ല. എപ്പോഴും ശാന്തനായ സ്വഭാവക്കാരനാണ് രണ്‍ബീറെന്നും ആലിയ പറയുന്നു.

രണ്‍ബീറും ആലിയയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ബ്രഹ്‍മാസ്‍ത്ര. അയൻ മുഖര്‍‌ജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഇരുവരും പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

error: Content is protected !!