ഗാനമേളക്കിടെ തബലിസ്റ്റിന് നേരെ നടന്ന അക്രമം: മ്യൂസിക്ക് വെൽഫെയർ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി

തലശ്ശേരി കരിയാട് വിഷ്ണു ക്ഷേത്രത്തിൽ മെയ് 21 ന് നടന്ന ഗാനമേളയുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെയാണ് തബലിസ്റ്റ് രഞ്ജിത്തിന് മർദ്ദനമേട്ടറ്റത്. സ്വയം തൊഴിലെടുത്ത് ജീവിക്കുവാനുള്ള ഒരു പൗരന്റെ മൗലിക അവകാശത്തിന്മേലുള്ള കടന്ന് കയറ്റമാണെന്ന് മ്യുസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കുറ്റപ്പെടുത്തി.

രഞ്ജിത്തിന് നേരെ നടന്ന മർദ്ദനത്തിൽ പ്രതിഷേധിച്ച് കലാകാരന്മാർ വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.കണ്ണരിൽ നടന്ന പ്രതിഷേധ പ്രകടനം എം.ഡബ്ലു.എ സെക്രട്ടറി അനിൽ രാജ് ഉദ്ഘാടനം ചെയ്യ്തു.സമയം കഴിഞ്ഞും പരിപാടി തുടരാൻ നിർബന്ധിക്കുന്ന പ്രവണതയും, കലാകാരന്മാരെ കയ്യേറ്റം ചെയ്യുന്ന പ്രവണതയും വർദ്ദിച്ച് വരികയാണെന്നും, ഇത്തരം സംഭവങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്നും എം.ഡബ്ലു.എ സെക്രട്ടറി അനിൽ രാജ് ആവശ്യപ്പെട്ടു.

ജിത്ത് ജോസ്,മുട്ടം പുരുഷു,ബിന്ദു സജിത്ത് കുമാർ,പവിത്രൻ പുതിയതെരു ,സൂരജ്, മനോജ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!