അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദ്ധാനം നല്‍കി പീഡനം : നടന്‍ അറസ്റ്റില്‍

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദ്ധാനം നൽകി പെൺകുട്ടിയെപീഡിപ്പിച്ച സംഭവത്തിൽ സിനിമ നടന്‍ അറസ്റ്റിൽ. കണ്ണൂർ ചെറുപുഴ മഞ്ഞകാട് സ്വദേശി പി.എം അഖിലേഷ്മോൻ [19] ആണ് അറസ്റ്റിലായത്.സിനിമയിൽ വൈശാഖ് എന്നറിയപ്പെടുന്ന ഇയാൾ അടുത്തിടെ റിലിസായ ചന്ദ്രഗിരി ഉൾപ്പടെ നാല് സിനിമകളിലും പന്ത്രണ്ട് ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ 17 കാരിയെ കഴിഞ്ഞ മാസം 7,8,9 തിയതികളിലാണ് ഇയാൾ പീഡിപ്പിച്ചത്. തൃശ്ശൂരിലെക്കുള്ള യാത്രയിൽ ട്രെയിനിൽ വച്ചും തൃശ്ശൂരിലെ ലോഡ്ജിൽ വച്ചുമാണ് ഇയാൾ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയത്.പെൺകുട്ടിയുടെ പരാതിയിൽ പയ്യന്നൂർ സി.ഐ.എം.പി ആസാദ് പോക്സോ നി യമ പ്രകാരമാണ്ഇന്ന് അറസ്റ്റ്ചെയ്തത്. പ്രതിയെഇന്ന് പയ്യന്നൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി .

error: Content is protected !!