പയ്യന്നൂരിൽ ബി.ജെ.പി സി.പി.എം സംഘർഷം

കണ്ണൂർ പയ്യന്നൂരിൽ ബി.ജെ.പി സി.പി.എം സംഘർഷം . ബി.ജെ.പി ഓഫീസിനു നേരെ ബോംബേറിഞ്ഞു. പുതിയ ബസ്സ്റ്റാന്റിനടുത്തുള്ള മാരാർജി മന്ദിരത്തിനു നേരെയാണ് ബോംബേറുണ്ടായത്.സംഭവത്തിന് പിന്നിൽ സി.പി.എമ്മെന്ന് ബി.ജെ പി പ്രവർത്തകർ. കഴിഞ്ഞ ദിവസങ്ങളിൽ ഇരു വിഭാഗങ്ങളിലെയും പ്രവർത്തകർ തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു.ഇതിന്റെ തുടർച്ചയാണ് അക്രമമെന്നാണ് സൂചന. സംഭവം കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.

error: Content is protected !!