മഹാരാഷ്ട്രയിൽ ബിജെപി എംപിയുടെ മകൻ ശിവസേന സ്ഥാനാർത്ഥി

മഹാരാഷ്ട്ര പാൽഘർ ലോകസഭ ഉപതെരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റക്ക് മത്സരിക്കും. അന്തരിച്ച ബിജെപി എംപി ചിന്താമന്‍ വന്‍ഗെയുടെ മകന്‍ ശ്രിനിവാസ വന്‍ഗെയെ ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാണ് ശിവസേന തിരഞ്ഞെടുപ്പിന് ഒരുമുഴം മുമ്പേ എറിഞ്ഞത്. ശ്രീനിവാസ വന്‍ഗെ നാമനിര്‍ദ്ദേശ പത്രിക ഉടന്‍ സമര്‍പ്പിക്കുമെന്ന് ശിവസേന വൃത്തങ്ങള്‍ അറിയിച്ചു. ചിന്താമന്‍ വനഗെയുടെ നിര്യാണത്തെ തുടര്‍ന്നാണ് പാല്‍ഘര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ചിതാമൻ വൻഗയുടെ കുടുംബം കഴിഞ്ഞ ദിവസമാണ് ബിജെപിവിട്ട് ശിവസേനയില്‍ ചേര്‍ന്നത്. ചി​ന്താ​മ​ൻ വ​ന​ഗ​യു​ടെ ഭാ​ര്യ ജ​യ​ശ്രീ, മ​ക്ക​ളാ​യ ശ്രീ​നി​വാ​സ്, പ്ര​ഫു​ല്ല എ​ന്നി​വരാണ് ഉ​ദ്ധ​വ്​ താ​ക്ക​റെ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ശിവസേനയിൽ ചേർന്നത്.

ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ വനഗ കുടുംബത്തിന്റെ ശിവസേനാ പ്രവേശം ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.

error: Content is protected !!