കർണ്ണാടക തെരഞ്ഞെടുപ്പ് ഇന്ന്

ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള “ദേ​ശീ​യ’ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു ന​ട​ക്കു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പെ​ങ്കി​ലും രാ​ജ്യ​മൊ​ട്ടാ​കെ ഒ​റ്റു​നോ​ക്കു​ന്ന നി​ർ​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ക​ർ​ണാ​ട​ക ഇ​ന്ന് ന​ട​ത്തു​ന്ന​ത്. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്കും എ​ന്ന​തു​പോ​ലെ ബി​ജെ​പി​ക്കും മോ​ദി-​അ​മി​ത് ഷാ ​കൂ​ട്ടു​കെ​ട്ടി​നും അ​തീ​വ നി​ർ​ണാ​യ​ക​മാ​ണ് ക​ർ​ണാ​ട​ക ന​ൽ​കു​ന്ന ജ​ന​വി​ധി. ഇ​രു​പാ​ർ​ട്ടി​ക​ളും ല​ക്ഷ്യം വ​യ്ക്കു​ന്ന​ത് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള നി​ർ​ണാ​യ​ക ചു​വ​ടു​വ‍​യ്പാ​ണ്.

224 ൽ 222 ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്നു വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണം​മൂ​ലം ജ​യ​ന​ഗ​ര മ​ണ്ഡ​ല​ത്തി​ലെ​യും, തി​രി​ച്ച​റി​യ​ൽ കാ​ർ ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ആ​ർ​ആ​ർ ന​ഗ​റി​ലെ​യും വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ൽ ഇ​ഞ്ചോ ടി​ഞ്ച് മ​ത്സ​ര​മാ​ണു ന​ട​ക്കു​ന്ന​ത്. സ്വാ​ധീ​നം നി​ല​നി​ർ​ത്താ​ൻ ജെ​ഡി-​എ​സും ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്. ചൊ​വ്വാ​ഴ്ച വോ​ട്ടെ​ണ്ണും.

1985ൽ ​രാ​മ​കൃ​ഷ്ണ ഹെ​ഗ്‌​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​താ പാ​ർ​ട്ടി അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​തി​നു ശേ​ഷം ക​ർ​ണാ​ട​ക​ത്തി​ൽ ഒ​രു ക​ക്ഷി​യും തു​ട​ർ​ച്ച​യാ​യി അ ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സും മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി​യും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ക​ർ​ണാ​ട​ക​ത്തി​ൽ തൂ​ക്കു​സ​ഭ​യാ​യി​രി​ക്കു​മെ​ന്നാ​ണു വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പു സ​ർ​വേ​ക​ൾ പ​റ​യു​ന്ന​ത്.

ഏ​താ​നും സ​ർ​വേ​ക​ൾ കോ​ൺ​ഗ്ര​സ് മു​ന്നി​ലെ​ത്തു​മെ​ന്നു പ​റ​യു​ന്നു​ണ്ട്. തൂ​ക്കു​സ​ഭ​യാ​ണെ​ങ്കി​ൽ ജെ​ഡി-​എ​സ് പി​ന്തു​ണ​യോ​ടെ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്താ​നാ​ണു സാ​ധ്യ​ത. 150 സീ​റ്റ് നേ​ടു​മെ​ന്ന് ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഇ​പ്പോ​ൾ പ​റ​യു​ന്ന​ത് 130 സീ​റ്റ് നേ​ടു​മെ​ന്നാ​ണ്. മ​ത്സ​രം ക​ടു​ത്ത​താ​ണെ​ന്ന് ഇ​തി​ൽ​നി​ന്നു വ്യ​ക്ത​മാ​ണ്. 113 സീ​റ്റാ​ണു കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്.

error: Content is protected !!