‘സജീഷേട്ടാ, നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല,മക്കളെ നന്നായി നോക്കണേ… :നിപാ വൈറസ് ബാധിച്ച് മരണത്തോട് മല്ലിടുമ്പോള്‍ ലിനി അവസാനം എഴുതിയ കത്ത് ,നൊമ്പരമാകുന്നു

‘സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry…
നമ്മുടെ മക്കളെ നന്നായി നോക്കണേ…
പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം…
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please…

നിപാ വൈറസ് ബാധിച്ച് മരണത്തോട് മല്ലിടുമ്പോള്‍ ലിനി നഴ്‌സ് ഭര്‍ത്താവിനെഴുതിയ കത്തിലെ
വരികളാണിവ.മനസ് നീറിയാല്ലാതെ ഈ വാക്കുകള്‍ ആര്‍ക്കും വായിക്കാനാവില്ല.ജീവിതത്തിലേക്ക് ഇനി തിരിച്ചു വരില്ലെന്നുറപ്പായപ്പോഴാണ് ഭര്‍ത്താവിന് ലിനി കത്തെഴുതിയത്. മക്കളെ നന്നായി നോക്കണമെന്നും മകനെ ഗല്‍ഫില്‍ കൊണ്ടുപോകണമെന്നുമാണ് ലിനി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്.

അഞ്ചു വയസുകാരന്‍ റിഥുലും രണ്ടുവയസുകാരന്‍ സിദ്ദാര്‍ഥുമാണ് ലിനിയുടെ മക്കള്‍. ഭര്‍ത്താവ് സജീഷ് ബഹ്റൈനില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. മരണ വിവരമറിഞ്ഞ് സജീഷ് എത്തിയെങ്കിലും ലിനിയെ ദൂരത്തു നിന്നു കാണാനേ കഴിഞ്ഞുള്ളു. രോഗം പകരുമെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയതോടെ വെസ്റ്റ്ഹില്‍ ഇലക്ട്രിക് ശ്മശാനത്തില്‍ ലിനിയുടെ മൃതദേഹം സംസ്‌കരിച്ചത്.

error: Content is protected !!