വടകരയിൽ വാഹനാപകടം: തലശ്ശേരി സ്വദേശികളായ മൂന്ന് പേർ മരിച്ചു
കോഴിക്കോട്ട് വടകരയിൽ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ചു. കൈനാട്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. തലശേരി കുറിച്ചിയില്‍ സ്വദേശികളായ അനസ് (19),നിഹാല്‍(18),സഹീര്‍ (18) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.