കുമ്മനം മിസോറം ഗവർണറായി

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. മി​സോ​റം ഗ​വ​ർ​ണ​റാ​യാ​ണ് കു​മ്മ​ന​ത്തി​ന്‍റെ നി​യ​മ​നം. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ ഉ​ത്ത​ര​വ് ഇ​റ​ങ്ങി.നി​ല​വി​ലെ ഗ​വ​ർ​ണ​ർ നി​ർ​ഭ​യ് ശ​ർ​മ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് കു​മ്മ​ന​ത്തെ നി​യ​മി​ക്കു​ന്ന​ത്. നി​ർ​ഭ​യ് ശ​ർ​മ​യു​ടെ കാ​ലാ​വ​ധി ഈ ​മാ​സം 28 ന് ​അ​വ​സാ​നി​ക്കും.

കോ​ട്ട​യം കു​മ്മ​നം സ്വ​ദേ​ശി​യാ​യ രാ​ജ​ശേ​ഖ​ര​ൻ ഹി​ന്ദു ഐ​ക്യ വേ​ദി​യു​ടെ മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. നി​ല​യ്ക്ക​ൽ പ്ര​ക്ഷോ​ഭം, ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ള വി​രു​ദ്ധ സ​മ​രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം മു​ഖ്യ​സ്ഥാ​നം വ​ഹി​ച്ചു. 1987-ൽ ​സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​ന്ന് രാ​ജി​വ​ച്ച അ​ദ്ദേ​ഹം ആ​ർ​എ​സ്എ​സി​ന്‍റെ മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​നാ​യി. ബാ​ല​സ​ദ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം, വി​ശ്വ ഹി​ന്ദു പ​രി​ഷ​തി​ന്‍റെ​യും ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി​യി​ലേ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ ഇ​ദ്ദേ​ഹ​ത്തി​നെ ശ്ര​ദ്ധേ​യ​നാ​ക്കി.കുമ്മനം ഗവർണറാകുന്നതോടെ സംസ്ഥാന ബിജെപിയിൽ അഴിച്ചുപണിയുണ്ടായേക്കും

You may have missed

error: Content is protected !!