ചെങ്ങന്നൂരിൽ ഇന്ന് കലാശക്കൊട്ട്

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നു കലാശക്കൊട്ട്.വൈകിട്ട് ആറിനു ചെങ്ങന്നൂർ നഗരത്തിൽ പരസ്യ പ്രചാരണം മൂർധന്യത്തിലെത്തി അവസാനിക്കും. നാളെ ശബ്ദഘോഷങ്ങളില്ലാതെ നിശബ്ദപ്രചാരണം. രാജ്യമാകെ ഉറ്റുനോക്കുന്ന രാഷ്ട്രീയ വിധിയെഴുത്ത് തിങ്കളാഴ്ച നടക്കും. ഫലപ്രഖ്യാപനം 31 നാണ്.

ദേശീയ, സംസ്ഥാന നേതാക്കളുൾപ്പെടെ രണ്ടു മാസത്തോളമായി മണ്ഡലത്തിൽ നിറഞ്ഞുനിന്നു പ്രചാരണത്തിലാണ്. വികസനത്തുടർച്ചയായിരുന്നു എൽഡിഎഫിന്റെ പ്രധാന പ്രചാരണ വിഷയം. ‘വികസനത്തിനൊരോട്ട്, സജിക്കൊരോട്ട്’ എന്നതായിരുന്നു എൽഡിഎഫ് മുദ്രാവാക്യം. ‘നാടിന്റെ നേര് വിജയിക്കും’ എന്ന മുദ്രാവാക്യത്തിലൂടെ സ്ഥാനാർഥിയുടെ വ്യക്തിത്വത്തിനു കൂടി യുഡിഎഫ് പ്രാധാന്യം നൽകി. ‘നമുക്കും മാറാം’ എന്ന വാക്യത്തിലൂടെ എൻഡിഎ ദേശീയ, സംസ്ഥാന രാഷ്ട്രീയങ്ങളെ സമന്വയിപ്പിച്ചു.

സ്വീകരണ പര്യടനങ്ങൾ പൂർത്തിയാക്കി സ്ഥാനാർഥികൾ അവസാന ദിവസങ്ങളിൽ വീണ്ടും ഗൃഹസന്ദർശനം തുടങ്ങി.

error: Content is protected !!