കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാചടങ്ങ് പ്രതിപക്ഷ ഐക്യവേദിയായി

ക​ർ​ണാ​ട​ക​യി​ൽ‌ കു​മാ​ര​സ്വാ​മി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന്‍റെ ശ​ക്തി​പ്ര​ക​ട​ന​മാ​യി. കീ​രി​യും പാ​മ്പും പോ​ലെ ത​മ്മി​ൽ ക​ണ്ടാ​ൽ ക​ടി​ച്ചു​കീ​റു​മാ​യി​രു​ന്ന അ​ഖി​ലേ​ഷ് യാ​ദ​വും മാ​യാ​വ​തി​യും ഒ​രേ​വേ​ദി​യി​ൽ ചി​രി​ച്ച് കൈ​കൊ​ടു​ത്തു. മാ​യാ​വ​തി​യെ സ്നേ​ഹ​ത്തോ​ടെ ആ​ലിം​ഗ​നം ചെ​യ്ത് യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്ക് കൈ​കൊ​ടു​ത്ത് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ങ്ങു​ന്ന വി​ശാ​ല പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ ആ​ദ്യ വേ​ദി​യി​ൽ ശ​ത്രു​ക്ക​ൾ​പോ​ലും മി​ത്ര​ങ്ങ​ളാ​യി.

മാ​സ​ങ്ങ​ൾ​ക്കു​മു​മ്പു​വ​രെ ബി​ജെ​പി പാ​ള​യ​ത്തി​ലാ​യി​രു​ന്ന ആ​ന്ധ്രാ​മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സി​പി​ഐ നേ​താ​വ് ഡി.​രാ​ജ, എ​ൻ​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ, ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി തു​ട​ങ്ങി പ​ര​സ്പ​രം പോ​ര​ടി​ച്ചു​നി​ന്ന പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളെ​ല്ലാം വി​ധാ​ൻ​സൗ​ധ​യു​ടെ ക​വാ​ട​ത്തി​ൽ ഒ​രു​വ​രി​യി​ൽ കൈ​കോ​ർ​ത്തു​നി​ന്ന​ത് കു​മാ​ര​സ്വാ​മി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നേ​ക്കാ​ൾ ശ്ര​ദ്ധേ​യ​മാ​യി.

error: Content is protected !!