തലശേരിയിലും നിപ്പ….?

കഴിഞ്ഞ ദിവസം തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി മരിച്ച നാദാപുരം സ്വദേശി അശോകൻ നിപ്പ മൂലമാണ് മരണമടഞ്ഞത് എന്ന സാഹചര്യത്തിൽ കണ്ണൂരിൽ അതീവ ജാഗ്രത പുലർത്താൻ തീരുമാനം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സ്വകാര്യ ആശുപത്രി പ്രതിനിധികളെയും ഉൾപ്പെടുത്തി കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വൈറസ് പടരാതിരിക്കാനുള്ള
മുൻകരുതലെടുക്കാൻ നിർദേശം നൽകി. തലശ്ശേരി ആശുപത്രിയിൽ അശോകനെ പരിചരിച്ച നഴ്സിന് പനി ബാധിച്ചതു ഗൗരവമായെടുക്കാനും അവരെ ഒറ്റപ്പെട്ട പ്രത്യേക വാർഡിലേക്ക് മാറ്റാനും നിർദേശിച്ചിട്ടുണ്ട്. അശോകനെ ആശുപത്രിയിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറെയും രോഗലക്ഷണമുണ്ടെന്ന സംശയത്തെത്തുടർന്നു പ്രത്യേക വാർഡിലേക്കു മാറ്റും. ആശുപത്രിയിൽ മറ്റു ജീവനക്കാർക്ക് ആർക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനും നിർദേശിച്ചു. ഇതിനിടെ, പേരാമ്പ്രയിൽനിന്നു കോട്ടയത്തു വന്ന പനിബാധിതനു നിപ്പ വൈറസ് സംശയിക്കുന്നുണ്ട്. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

error: Content is protected !!