തീയേറ്റര്‍ പീഡനം; പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

എടപ്പാളിലെ തിയേറ്ററിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതിക്കെതിരെ പോക്സോയിലെ 5 എം വകുപ്പ് അടക്കം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. പാലക്കാട് തൃത്താല സ്വദേശിയായ മൊയ്തീനെതിരെ നേരത്തെ ചുമത്തിയിരുന്നത് ദുര്‍ബലവകുപ്പുകളായിരുന്നു.

മൊയ്തീന്‍ കുട്ടിക്കെതിരെ പോക്‌സോ വകുപ്പ് 5(l ), 5(എം), 6, 9 (എം), 10, എന്നിവയും ഐപിസി 354 , 375(ബി), 376 [ 2(ഐ)] വകുപ്പുകളും ചുമത്തും. അമ്മക്കെതിരെ പോക്‌സോ നിയമത്തില്‍ സെക്ഷന്‍ 16, 17 എന്നീ വകുപ്പുകളും ചുമത്തും. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം മുന്‍ എസ്. ഐക്കെതിരെ പോക്‌സോ 19, 21 (ഐ) എന്നീ വകുപ്പുകളും ഐപിസി 166 (എ) വകുപ്പും പ്രകാരം കേസെടുക്കും.

error: Content is protected !!