കർണാടകയിൽ കോൺഗ്രസ്സും, ബി.ജെ.പിയും ഒപ്പത്തിനൊപ്പം : സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്സ് ശ്രമം തുടങ്ങി

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി ഫലസൂചനകൾ പുറത്തുവരുന്പോൾ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 187 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ 86 മണ്ഡലങ്ങളില്‍ ബിജെപിയും 77 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും 31 ഇടത്ത് ജെഡിഎസും മുന്നിട്ടുനില്‍ക്കുന്നു.

തീരദേശ മേഖലകളിൽ ബിജെപി മുന്നിട്ടു നിൽക്കുന്നു. ഹൈദരാബാദ് കർണാടകത്തിൽ കോൺഗ്രസ് പിന്നിട്ടു നിൽക്കുകയാണ്. മൈസൂരു ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ജെഡിഎസ് നിർണായക ശക്തിയാകുകയാണ്. കഴിഞ്ഞ തവണത്തേതിനേക്കാളും ശക്തമായ മുന്നേറ്റമാണ് ജെഡിഎസ് ഇവിടങ്ങളിൽ നടത്തുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളിൽ ഒന്നിൽ പിന്നിലാണ്. ചാമുണ്ഡേശ്വരിയിലാണ് അദ്ദേഹം പിന്നിലായത്. ബദാമിയിൽ ശ്രീരാമലുവിനെതിരേ അദ്ദേഹം മുന്നിട്ടു നിൽക്കുകയാണ്.

error: Content is protected !!