ഐ എസില്‍ ചേരാന്‍ ആഹ്വാനം ചെയ്തു പോസ്റ്റർ പതിച്ചത് ബി ജെ പി പ്രവർത്തകർ, എട്ടു പേർ അറസ്റ്റിൽ

അസമിലെ സല്‍ബാരി ജില്ലയിലാണ് ഭീകരസംഘടനയായ ഐ എസില്‍ അംഗമാകാന്‍ ആഹ്വാനം ചെയ്തു പോസ്റ്റര്‍ പതിപ്പിച്ചത്. സംഭവത്തില്‍ എട്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

തപൻ ബര്‍മന്‍, ദ്വീപ്‌ജ്യോതി തകൂരീയ, സരോജ്യോതി ബൈഷ്യ, പല്‍ക് ബര്‍മന്‍, മോജോമില്‍ അലി, മൂണ്‍അലി എന്നിവരാണ് പിടിയിലായത്. മതസ്പര്‍ദ്ദ വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു പോസ്റ്റര്‍ ഒട്ടിച്ച് നീക്കം നടത്തിയത്. പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.കോഹതയിലെ ഒരു പാടത്തിന് സമീപം മരത്തില്‍ ഒട്ടിച്ച നിലയിലായിരുന്നു പോസ്റ്റര്‍.

error: Content is protected !!