ചരിത്രമായി സൂര്യയുടെയും ഇഷാന്‍റെയും വിവാഹം ;ഇന്ത്യയിലെ ആദ്യ നിയമാനുസൃത ട്രാന്‍സ് ജെന്റർ വിവാഹം കേരളത്തിൽ
തിരുവനന്തപുരം മന്നം ക്ലബില്‍ ഇന്ന് രാവിലെ ഇഷാന്റേയും സൂര്യയുടേയും പ്രണയം വിവാഹത്തിന് വഴിയൊരുക്കിയപ്പോള്‍ അത് ചരിത്രമുഹൂര്‍ത്തമാകുകയായിരുന്നു. ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിലെ ആദ്യ ദമ്പതികളായി സൂര്യയും ഇഷാനും.ഇരുവരുടേയും കുടംബത്തിന്റെ സമ്മതപ്രകാരമായിരുന്നു വിവാഹം. മുസ്ലീം മതാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍.
പാറ്റൂര്‍ മടത്തുവിളാകത്തു വീട്ടില്‍ വിജയ കുമാരന്‍ നായരുടേയും ഉഷാവിജയന്റേയും മകളാണ് സൂര്യ. വള്ളക്കടവ് മുഹമ്മദ് കബീറിന്റേയും ഷാനിഫാ കബീറിന്റേയും മകനാണ് ഇഷാന്‍. ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ട്.തിരിച്ചറിയല്‍ രേഖകളില്‍ സൂര്യ സ്ത്രീയും ഇഷാന്‍ പുരുഷനുമാണ്.
ടെലിവിഷന്‍ കോമഡി പരിപാടികളിലൂടെ പ്രശസ്തയായ സൂര്യ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ വളര്‍ത്തുപുത്രിയായിരുന്നു. ശ്രീക്കുട്ടിയാണ് ഇഷാന്റെ വളര്‍ത്തമ്മ. ഇന്ത്യയിലെ തന്നെ നിയമപരമായ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണിത്.