ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെൻറ് നടപടി കോൺഗ്രസ് ഉപേക്ഷിച്ചു

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെൻറ് നടപടി കോൺഗ്രസ് ഉപേക്ഷിച്ചു. പ്രതിപക്ഷത്തെ ഭിന്നതയാണ് കോൺഗ്രസിന്റെ നിലപാടു മാറ്റത്തിനു കാരണമായെന്നാണ് സൂചന. ചീഫ് ജസ്റ്റിസിനെതിരെയാണ് നീക്കമെങ്കിലും ഇത് ജുഡീഷ്യറിക്കെതിരായ പൊതുവായ നീക്കമായി വ്യഖ്യാനിക്കപ്പെടും എന്ന ഭയവും കോൺഗ്രസിനുണ്ട്.

ഈ സാഹചര്യത്തിൽ ഇനി കൂടുതൽ നടപടി വേണ്ടെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. കപിൽ സിബലിനെയും മുതിർന്ന നേതാക്കൾ ഇക്കാര്യം അറിയിച്ചു. അതേസമയം രാജ്യസഭ സമ്മേളിക്കുമ്പോൾ അദ്ധ്യക്ഷൻറെ തീരുമാനത്തെ സഭയിൽ ചോദ്യം ചെയ്യുമെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി

error: Content is protected !!