സ്ത്രീകള്‍ക്ക് ജോലി ലഭിച്ചാല്‍ അഹങ്കാരിയാകും, പുരുഷന്റെ തലയില്‍ കയറാന്‍ മടി കാണിക്കില്ല; മുജാഹിദ് ബാലുശ്ശേരി

സ്ത്രീകള്‍ക്ക് ജോലി ലഭിച്ചാല്‍ അഹങ്കാരിയാകുമെന്നും പുരുഷന്റെ തലയില്‍ കയറാന്‍ മടി കാണിക്കില്ലെന്നുമുള്ള സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മതപ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി. സ്ത്രീയുടെ മുഖമുദ്ര അഹങ്കാരമാണെന്നും ആണിനെയും പെണ്ണിനേയും ഒരുപോലെ കാണുന്നവര്‍ രാജ്യദ്രോഹികളാണെന്നും പറയുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

പുരുഷന് 35 ലക്ഷം രൂപ ശമ്പളം കിട്ടിയാലും അവന് വിനയമുണ്ടാകും. എന്നാല്‍ സ്ത്രി പുരുഷനെ പോലെയല്ല. ഗൃഹഭരണം പുരുഷനാണ് നിര്‍വഹിക്കേണ്ടത്. ജോലിക്കു പോകുന്ന സ്ത്രികള്‍ക്ക് മറ്റു പുരുഷന്‍മാരുമായിട്ടാണ് ബന്ധം. ഇത്തരം സ്ത്രികള്‍ക്കിടയില്‍ ദാമ്പത്യത്തില്‍ സ്വസ്ഥത ഉണ്ടാകില്ല. പെണ്ണ് തൊഴില്‍ തേടിയിറങ്ങിയ കുടുംബങ്ങളെല്ലാം ശിഥിലമാണ്. സ്ത്രി അമ്മയും ഭാര്യയും മാത്രമായി വീട്ടില്‍ ഒതുങ്ങേണ്ടവളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുജാഹിദ് ബാലുശ്ശേരി എന്ന ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. പെണ്ണ് ജോലിയ്ക്ക് പോയ കുടുംബങ്ങള്‍ ശിഥിലമാകുന്നു. പെണ്ണിന്‍റെ സമ്പത്ത് ശരീരമാണ്. സ്വാതമന്ത്ര്യമുള്ള സ്ത്രീയെന്നാല്‍ ഉടുതുണി ഉരിയലാണോ, അത് വൃത്തികേടാണെന്നും പ്രസംഗത്തില്‍ മുജാഹിദ് പറയുന്നു.

പെണ്ണ് ആണല്ല, പെണ്ണ് പെരുവിരല്‍ മുതല്‍ തലവരെ പെണ്ണ് ആണ്. പെണ്ണ് പെണ്ണാണ്, സ്ത്രൈണഭാവം ഉള്ളവാണ്. പെണ്ണ് ജോലിയ്ക്ക് പോകുന്ന വീട് വൃത്തിഹീനമായിരിക്കും. സ്ത്രീയുടെ മേല്‍നോട്ടം പുരുഷനുള്ളതാണ്. പെണ്ണും ആണും ഒന്നല്ല, അങ്ങെന ഒന്നായി കാണുന്നവര്‍ രാജ്യദ്രോഹികളാണെന്നും മുജാഹിദ് വീഡിയോയില്‍ പറയുന്നു.

error: Content is protected !!