ഈ മ്യൂസിയത്തില്‍ കാഴ്ച കാണാന്‍ നഗ്നരാകണം
ലോകത്തിന്റെ തന്നെ കലാകേന്ദ്രമായ പാരീസില്‍ നഗ്ന മ്യൂസിയം തുറക്കുന്നു. പാലെയിസ് ദേ ടോക്കിയോ എന്നാണ് നഗ്ന മ്യൂസിയത്തിന്റെ പേര്.
കലാ പ്രദര്‍ശനങ്ങള്‍ക്ക് പോകുമ്പോള്‍ നഗ്നരായിരുന്നെങ്കില്‍ കൂടുതല്‍ നന്നായി ചിത്രം ആസ്വദിക്കാന്‍ കഴിയുമായിരുന്നെന്ന സഞ്ചാരികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് നഗ്നരായി പ്രദര്‍ശനങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിക്കൊണ്ട് പാരീസില്‍ നഗ്നമ്യൂസിയം തുറക്കുന്നു. മേയ് അഞ്ചിനാണ് മ്യൂസിയം തുറക്കുക.
മ്യൂസിയത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വേഷം മാറാനുള്ള ഇടം മ്യൂസിയത്തില്‍ ലഭ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നഗ്നരായി പ്രദര്‍ശനം ആസ്വദിക്കാന്‍ ഉദ്ദേശിക്കുന്ന സഞ്ചാരികളെ മുന്‍ നിര്‍ത്തിയുള്ള മ്യൂസിയമായതിനാല്‍ ഇവിടെ വസ്ത്രം ധരിച്ച് പ്രദര്‍ശനം കാണാന്‍ അനുമതിയില്ല.
ഇത് ആദ്യമായാണ് പാരീസില്‍ ഇത്തരമൊരും നഗ്ന മ്യൂസിയം തുറക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് പാരീസിലെ ബോയിസ് ദെ വിന്‍സെന്‍സ് പാര്‍ക്കില്‍ നഗ്നരായി പ്രകൃതിയെ ആസ്വദിക്കാന്‍ അവസരം നല്‍കിയത്. അയര്‍ലന്‍ഡില്‍ നഗ്നബീച്ച് തുടങ്ങുന്നത് നേരത്തെ വാര്‍ത്തയായിരുന്നു.