ആ ചോദ്യത്തിന് ഒടുവില്‍ ഉത്തരം ലഭിച്ചു; ഹിറ്റ്ലറുടേത് ആത്മഹത്യ തന്നെ

ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ മരണമെങ്ങനെയെന്ന ചോദ്യത്തിന് ഒടുവിലത്തെ ഉത്തരം ലഭിച്ചു. ഹിറ്റ്ലറുടെ പല്ലുകളാണ് സത്യം കണ്ടെത്താന്‍ തെളിവായത്. സയനൈഡ് കഴിച്ച ശേഷം അദ്ദേഹം സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ഫ്രഞ്ച് ഗവേഷകനായ ഫിലിപ്പ് ഷാര്‍ലിയും സംഘവുമാണ് മരണത്തിലെ പുതിയ കണ്ടെത്തല്‍ സ്ഥരീകരിച്ചത്. മോസ്‌കോയിലായിരുന്നു ഹിറ്റ്ലറുടെ അവസാനത്തെ ശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്നത്.

പരാജയം ഉറപ്പായതോടെ 1945 ഏപ്രില്‍ 30ന് ബര്‍ലിനിലെ ഭൂഗര്‍ഭ അറയിലായിരുന്നു കാമുകി ഇവാ ബ്രൗണിനൊപ്പമുള്ള ആത്മഹത്യ. 18 ചെറിയ മുറികളും കരണ്ടും ജലവും ഭക്ഷണവും ലഭിക്കത്ത രീതിയിലായിരുന്നു. ബങ്കറുകള്‍ ഒരുക്കിയിരുന്നത്. വിവാഹം കഴിച്ച് രണ്ടുദിവസം പിന്നിടുന്നതിന് മുന്‍പാണ് ഹിറ്റലറിന് ആത്മഹത്യചെയ്യേണ്ടിവരുന്നത്. കാമുകി ഇവാ ബ്രൗണിനെ കൊലപ്പെടുത്തിയ ശേഷം ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ആത്മഹത്യ ചെയ്തില്ലെന്നും ശത്രുക്കള്‍ക്കു പിടികൊടുക്കാതെ മുങ്ങിക്കപ്പലില്‍ രക്ഷപ്പെടുകയായിരുന്നെന്നുമുള്ള നവനാസി പ്രചാരണത്തിനിടയിലാണ് ഗവേഷകരുടെ കണ്ടെത്തല്‍.

error: Content is protected !!