ഗോവയില്‍ ബിജെപിക്ക് തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ്

വലിയ ഒറ്റകക്ഷിയെന്ന നിലയിൽ കര്‍ണാടകയിൽ അധികാരം പിടിച്ച ബി.ജെ.പിക്ക് ഗോവയിൽ തിരിച്ചടി നല്‍കാൻ ഒരുങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ഇന്ന് ഗവര്‍ണറെ കാണും. ബിഹാറിൽ ആര്‍ജെഡിയും സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണറെ സമീപിക്കും. കര്‍ണാടകയിൽ ജെഡിഎസ്സുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടിട്ടും അനുമതി കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് ഗോവയിൽ കോൺഗ്രസിന്‍റെ മറുതന്ത്രം.

നാല്‍പ്പത് സീറ്റിൽ 17 എണ്ണം നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും 13 സീറ്റ് മാത്രമുള്ള ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരെ ഗവര്‍ണര്‍ മൃദുല സിൻഹയെ കോൺഗ്രസ് സമീപിക്കും. കര്‍ണാടക ഗവര്‍ണറുടെ നടപടിയുടെ ചുവടുപിടിച്ചാണ് നീക്കം. രാജ്ഭവനിലേക്ക് കോൺഗ്രസ് എംഎൽഎമാര്‍ നാളെ മാര്‍ച്ച് നടത്തും. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയേയും എംജിപിയുടേയും മൂന്ന് വീതം എംഎൽഎമാരേയും മൂന്ന് സ്വതന്ത്ര എംഎൽഎമാരേയും കൂട്ടുപിടിച്ച് ബിജെപിയുണ്ടാക്കിയ സര്‍ക്കാര്‍ പിരിച്ചവിടണമെന്നാണ് ആവശ്യം.

error: Content is protected !!