ലൈം ജ്യൂസും കൊഞ്ചും ഒന്നിച്ചു കഴിച്ചാല്‍ മരണം സംഭവിക്കുമോ ? കൊച്ചിയില്‍ സംഭവിച്ചത് പോലെ തിരുവല്ലയിലും യുവതി മരിച്ചു

കൊഞ്ചു ബിരിയാണിയും, ലൈം ജ്യൂസും കഴിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജി കാരണം കൊച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി അനാമിക മരിച്ചതിന് പിന്നാലെ സമാനസാഹചര്യത്തില്‍ മറ്റൊരു മരണം കൂടി. തിരുവല്ലയിലെ പള്ളപ്പാട് കൃഷ്ണവിലാസത്തില്‍ രാജിവ് വാസുദേവന്‍ പിള്ളയുടെ ഭാര്യ വിദ്യയാണ്(23)മരിച്ചത്.

കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച വിദ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു മടങ്ങാനൊരുങ്ങവെ വീണ്ടും ഛര്‍ദ്ദിക്കുകയും പെട്ടന്ന് രോഗം മൂര്‍ഛിച്ച്‌ മരണം സംഭവിക്കുകയുമായിരുന്നു.എന്തു കഴിച്ചിട്ടാണു വിഷബാധയേറ്റത് എന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. വിഷപദാര്‍ഥങ്ങള്‍ ഒന്നും ഉള്ളില്‍ ചെന്നിട്ടില്ലെന്നാണു പ്രഥമിക നിഗമനം. എന്നാല്‍ നാരങ്ങയും കൊഞ്ചും ഒരുമിച്ച്‌ ആമാശയത്തില്‍ ചെന്നാല്‍ ഇത് ചിലരില്‍ മാരക വിഷമായി മാറിയേക്കാം എന്നും ഇതാണ് മരണ കാരണം എന്നുമാണു പ്രാഥമിക നിഗമനം.വിദ്യ വെള്ളിയാഴ്ച്ച പകല്‍ നാരങ്ങാവെള്ളം കുടിച്ചതിന് പിന്നാലെ കൊഞ്ച് കറി കൂട്ടിയിരുന്നു എന്നു വീട്ടുകാര്‍ പറഞ്ഞു.

ആന്തരീകാവയവങ്ങളുടെ പരിശോധനഫലം ലഭിച്ചാല്‍ മാത്രമെ ഇതു സ്ഥിരീകരിക്കാന്‍ കഴിയു. ഇത്തരത്തിലുള്ള മരണം ഇതാദ്യമല്ലെന്നും സംസ്ഥാനത്ത് പുറത്ത് സമാനരീതിയില്‍ ആളുകള്‍ മരിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആന്തരിക പരിശോധനഫലം വന്നാല് മാത്രമെ വിദ്യയുടെ മരണകാരണംവ്യക്തമാകു.സംസ്ഥാനത്തിനു പുറത്ത് നാരങ്ങയും കൊഞ്ചും ഒരുമിച്ച്‌ ആമശയത്തില്‍ എത്തിയപ്പോള്‍ മരണം നടന്ന സംഭവങ്ങള്‍ മുമ്ബ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ ഒരു മരണം ആദ്യത്തേതല്ല എന്നു ഡോക്ടര്‍മാര്‍ പറയുന്നു.

error: Content is protected !!