പോലിസ് സേനയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ പദവി നോക്കാതെ നടപടി : മുഖ്യമന്ത്രി
അരുണ്‍ കടമ്പേരി
പോലിസ് സേനയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ പദവി നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലിസ് സേനയുടെ പരിശീലനത്തില്‍ സമൂലമായ മാറ്റംകൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മലപ്പുറം എം സ് പിയില്‍ പോലിസ് പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
ജോലിയില്‍പ്രവേശിക്കുമ്പോഴെടുക്കുന്ന പ്രതിജ്ഞ പ്രാവര്‍ത്തികമാക്കണമെന്ന് മുഖ്യമന്ത്രി പുതിയ പോലിസുകാരെ ഓര്‍മ്മിപ്പിച്ചു. ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലിസ് സേനയുടെ യശസ്സിന്തന്നെ മങ്ങലേല്‍പ്പിച്ചു. അത്തരം ഉദ്യോഗസ്ഥര്‍ ഏത് പദവിയിലിരുന്നാലും കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
പോലിസ് പരിശീലനം പൂര്‍ത്തിയാക്കിയ 530 പേരുടെ പാസ്സിങ് ഔട്ട് പരേഡിയില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നുമുഖ്യമന്ത്രി. എം എസ് പിയുടെ ചരിത്രത്തില്‍ ഏറ്റവുവലിയ പാസിങ് ഔട്ട് പരേഡാണിത്. 18 പ്ലാറ്റൂണുകാളായായി പോലിസുകാര്‍ മൈതാനം കീഴടക്കി. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എസ് പി ദേബേഷ് കുമാര്‍ ബെഹ്‌റ, ജില്ലയിലെ എം എല്‍മാര്‍ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു