തിയേറ്ററിലെ ബാലപീഡനം: പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍

എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു.പീഡനത്തിന് കൂട്ടുനിന്നെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് കുട്ടിയുടെ അമ്മയെ കേസില്‍ പ്രതിചേര്‍ത്തത്.മണിക്കൂറുകളോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. പോക്‌സോ നിയമം കൂടി ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞത് സംഭവവുമായി ബന്ധമില്ല എന്നായിരുന്നു. പ്രതിയുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സിനിമ കാണാന്‍ പോയത്. ഒപ്പം കുട്ടിയുമുണ്ടായിരുന്നു. കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞിരുന്നില്ല എന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ അമ്മയ്ക്ക് ഈ കേസുമായുള്ള പങ്ക് പ്രഥമദൃഷ്ട്ര്യാ വ്യക്തമായിരുന്നു. പ്രധാന തെളിവായ വീഡിയോയില്‍ തിയേറ്ററില്‍ പ്രതിയെ നടുക്കിരുത്തി കുട്ടിയെ അപ്പുറത്ത് ഇരുത്തിയത് തന്നെ ഇവര്‍ പീഡനത്തിന് ഒത്താശ ചെയ്തു എന്നതിന്റെ തെളിവായി കണക്കാക്കുകയായിരുന്നു.

നേരത്തെ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞിരുന്നു.

error: Content is protected !!