തിയേറ്റര്‍ പീഡനം; കുട്ടി മുന്‍പും പീഡനത്തിനിരയായിട്ടുണ്ടെന്ന് സൂചന

തീയറ്ററിൽ പീഡനത്തിനിരയായ കുട്ടിക്ക് നേരെ മുൻപും ലൈംഗികാതിക്രമം ഉണ്ടായെന്ന് സൂചന. പുറത്തറിയാതിരിക്കാൻ വ്യവസായി മൊയ്ദീൻ കുട്ടി പൊലീസിനെ സ്വാധീനിച്ചു. ഒത്താശ നിന്ന അമ്മക്കെതിരെ കേസെടുക്കണമെന്ന് വനിതാകമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. എന്നാല്‍ പീഡനത്തെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി.

കുട്ടിയുടെ അമ്മയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. തിയേറ്ററിൽ വച്ച് കുട്ടിയെ പീഡിപ്പിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് അമ്മയുടെ മൊഴി. മുൻപരിചയമുള്ള വ്യവസായി മൊയ്ദീൻ കുട്ടിയെ തീയറ്ററിൽ വച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയതാണെന്നും അമ്മ പൊലീസിനോട് പറഞ്ഞു. പീഡനത്തിനിരയായ 10 വയസ്സുകാരിയെ റസ്ക്യൂ ഹോമിലേക്ക് മാറ്റി. കുട്ടിയെ പീഡിപ്പിച്ച മൊയ്തീൻകുട്ടിയെ ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കും.

അതേ സമയം തീയറ്ററിൽ ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടി നേരത്തെയും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. വിവരം പുറത്തുവരാതിരിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ മൊയ്ദീൻ കുട്ടി സ്വാധീനിച്ചെന്നാണ് വിവരം.

error: Content is protected !!