ബാബുവിന്റെ കൊലപാതകം കല്യാണത്തലേന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; കല്യാണം മുടങ്ങി

പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷാണ് അറസ്റ്റിലായത്.മാഹിയിലെ സിപിഎം നേതാവ് ബാബുവിനെ കൊലപ്പെടുത്തിയ കേസിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ജെറിൻ അറസ്റ്റിലായത്. ഇയാളുടെ വിവാഹം നടക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കവേയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ഇതോടെ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹവും മുടങ്ങി.

പുതുച്ചേരി, കേരള പൊലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.അറസ്റ്റിലായ ജെറിന്‍ സുരേഷിന്റെ വിവാഹത്തിനായി പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. നവവരന്‍ പ്രതിയെന്ന് അറിഞ്ഞതോടെ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വധുവിന്റെ വീട്ടുകാര്‍ പിന്മാറി. ജെറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വീട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലിന്റെയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെയും കൊലയാളികൾക്കായി പൊലീസ് സമഗ്ര അന്വേഷണം നടത്തി വരികയാണ്.

error: Content is protected !!