കേരളത്തിലും പൊ​ടി​ക്കാ​റ്റി​നും പേ​മാ​രി​ക്കും സാ​ധ്യ​ത.

കേ​ര​ളം ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​തു സം​സ്ഥാ​ന​ങ്ങ​ളി​ൽകൂ​ടി പൊ​ടി​ക്കാ​റ്റി​നും പേ​മാ​രി​ക്കും സാ​ധ്യ​ത. പ​ഞ്ചി​മ​ബം​ഗാ​ൾ, ആ​സാം, മേ​ഘാ​ല​യ, നാ​ഗ​ല​ൻ​ഡ്, മ​ണി​പ്പൂ​ർ, മി​സോ​റാം, ത്രി​പു​ര, ഒ​ഡീ​ഷ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും ഇ​ന്നും ശ​നി​യാ​ഴ്ച​യും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ആ​സാം, മേ​ഘാ​ല​യ, നാ​ഗ​ല​ൻ​ഡ്, മ​ണി​പ്പൂ​ർ, മി​സോ​റാം, ത്രി​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, മ​ധ്യ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ പൊ​ടി​ക്കാ​റ്റി​ലും പേ​​മാ​രി​യി​ലും നൂ​റി​ല​ധി​കം പേ​രാ​ണ് മ​രി​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത്.

error: Content is protected !!