സംസ്ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നു : കാസർഗോഡ് 50 പേർ ചികിത്സയിൽ

നിപ്പ വൈറസ് പടർന്നു പിടിക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധയും. കാസർഗോഡ് ജില്ലയിൽ മാത്രം 50 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ മലയോര മേഖലകളിലാണ് പനി പടരുന്നത്. കിനാലൂർ, ബേളൂർ, കരിന്തളം പഞ്ചായത്തുകളിലാണ് പനി ബാധിതർ കൂടുതലുള്ളത്.

ജില്ലയിലെ ആശുപത്രികളിൽ മുന്നൂറോളം പേരാണ് ഡെങ്കിപ്പനി ബാധയുണ്ടെന്ന സംശയത്താൽ ചികിത്സ തേടിയത്. ഇതിൽ 50 പേർക്ക് പനിബാധ സ്ഥിരീകരിച്ചു. പനിബാധ സ്ഥിരീകരിച്ച 27 പേർ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

പനിബാധ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. എന്നാൽ സർക്കാരിന്‍റെ നടപടി പനി തടയുന്നതിന് പര്യാപ്തമല്ലെന്ന് ആക്ഷേപമുണ്ട്.

error: Content is protected !!