ഡി.ടി.പി.സി ഇൻഫോർമേഷൻ അസിസ്റ്റന്റ് സി.വി തങ്കം അന്തരിച്ചു

കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ രണ്ടു പതിറ്റാണ്ടിലധികമായി ഇൻഫോർമേഷൻ അസിസ്റ്റന്റ് തസ്തികയിൽ സേവനമനുഷ്ഠിച്ചു വന്ന സി.വി തങ്കം (78) അന്തരിച്ചു. ഇന്നു രാവിലെയാണ് അന്ത്യം സംഭവിച്ചത്. കണ്ണൂർ കലക്ട്രേറ്റിൽ നിന്നും കലക്ടറുടെ സിഎ തസ്തികയിൽ നിന്നും വിരമിച്ച ശേഷം യാതൊരു വിധ പ്രതിഫലവും കൂടാതെയാണ് അവർ കണ്ണൂർ ഡി.ടി പി.സി യിൽ സേവനമനുഷ്ഠിച്ചിരുന്നത്.

ഡിടിപിസി ഓഫീസിൽ എത്തുന്ന ഏതൊരാൾക്കും വളരെ കൃത്യമായ് കണ്ണൂരിനെക്കുറിച്ചുള്ള വിവരങ്ങൾ അവർ നൽകുമായിരുന്നു. തികഞ്ഞ അനുഭവസമ്പത്തോടെ കണ്ണൂർ ഡിടിപിസി ഓഫിസിലെ ഇൻഫർമേഷൻ കൗണ്ടറിൽ അവർ വർഷങ്ങളോളം ജോലി ചെയ്തു.

റിട്ടേഡ് ലേ സെക്രട്ടറി കെ.കെബാലകൃഷണൻ നായരുടെ പത്നിയാണ്.മക്കൾ ഡോ: സി.വി പ്രദീപ്, സി.വി പ്രശാന്ത് (ദുബൈ), ഡോ: സി.വി രഞ്ചിത്ത് ( സംഗീത സംവിധായകൻ)
മരുമക്കൾ സ്വപ്ന പ്രദീപ് (ചിന്മയ മിഷൻ കോളേജ്) ,ഡോ :ബിന്ദു റോഷൻ ഷാ (ദുബൈ) ഡോ: ഷാലി രഞ്ചിത്ത്

error: Content is protected !!