ക​ണ്ണൂ​രി​ൽ ഇന്ന് സി​പി​എം-​ബി​ജെ​പി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച.

ക​ണ്ണൂ​രി​ൽ ഇന്ന് സി​പി​എം-​ബി​ജെ​പി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച. ജി​ല്ലാ ക​ള​ക്ട​റാ​ണ് ഇ​രു പാ​ർ​ട്ടി​യെ​യും ച​ർ​ച്ച​യ്ക്കു വി​ളി​ച്ച​ത്. മാ​ഹി ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ക​ള​ക്ട​റു​ടെ സ​മാ​ധാ​ന നീ​ക്കം.

ഇ​രു​പാ​ര്‍​ട്ടി​ക​ളും യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ക്കും. വൈ​കി​ട്ട് ആ​റു​മു​ത​ൽ ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റി​ലാ​ണ് ച​ര്‍​ച്ച. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് പ​ള്ളൂ​രി​ല്‍ ര​ണ്ടു കൊ​ല​പാ​ത​ക​ങ്ങ​ളും ന​ട​ന്ന​ത്. സി​പി​എം നേ​താ​വും മു​ന്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റു​മാ​യ ക​ണ്ണി​പ്പൊ​യി​ല്‍ ബാ​ബു (47), ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റും ആ​ര്‍.​എ​സ്.​എ​സ്. പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ന്യൂ​മാ​ഹി പെ​രി​ങ്ങാ​ടി പ​റ​മ്പ​ത്ത് വീ​ട്ടി​ല്‍ യു.​സി. ഷ​മേ​ജ് (36) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യോ​ട് ഗ​വ​ര്‍​ണ​ര്‍ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

You may have missed

error: Content is protected !!