മലപ്പുറം പ്രസ് ക്ലബിന് നേരെയുണ്ടായ അക്രമം ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

മലപ്പുറം പ്രസ് ക്ലബിന് നേരെയുണ്ടായ അക്രമം സർക്കാർ ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ അറിയിച്ചു.

സംഭവത്തിൽ രണ്ടു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച ആർഎസ്എസ് പ്രകടനത്തിനിടെ പ്രവർത്തകർ ഇരുചക്ര വാഹനയാത്രികനെ മർദ്ദിക്കുന്ന ചിത്രമെടുത്ത ചന്ദ്രിക ദിനപത്രത്തിന്‍റെ ഫോട്ടോഗ്രാഫറെ പ്രസ് ക്ലബിൽ കടന്നുകയറി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ കെയുഡബ്ലൂജെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

error: Content is protected !!