പൊടിക്കറ്റ്: മരണം 100 കവിഞ്ഞു

ഉത്തരേന്ത്യയിൽ കനത്ത മഴയിലും പൊടിക്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളിലും മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. ഉത്തർപ്രദേശിലാണ് ഏറ്റവുമധികം പേർ മരിച്ചത്. 64 പേർ. രാജസ്ഥാനിൽ 35ഉം ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും മരിച്ചതായാണ് കണക്ക്.

കനത്ത മഴയ്‍ക്ക് സാധ്യതയുള്ളതിനാൽ ഉത്തർപ്രദേശിൽ അടുത്ത 48 മണിക്കൂർ നേരത്തേക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹിമചലിലും ഉത്തരാഖണ്ഡിലും പൊടിക്കാറ്റ് രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

error: Content is protected !!