സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം; സരിതയുടെ കത്ത് റിപ്പോര്‍ട്ടില്‍ നിന്ന്‍ ഒഴിവാക്കി

ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം നല്‍കി സോളാര്‍ റിപ്പോര്‍ട്ട്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് സരിതാ എസ് നായര്‍ നല്‍കിയ കത്തും അനുബന്ധ പരാമാര്‍ശവും നീക്കാന്‍ ഹൈക്കോടതി ഉത്തരവ്.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഉമ്മന്‍ചാണ്ടിക്ക് എതിരായി വന്ന റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുതിയ വിധി.ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ പത്രക്കുറിപ്പും പുന: പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഹാര്‍ജി ഭാഗീകമായി അംഗീകരിച്ചാണ് ഹൈക്കോടി ഉത്തരവിറക്കിയിരിക്കുന്നത്.എന്നാല്‍ റിപ്പോര്‍ട്ടില്‍ നിന്ന് പേരൊഴിവാക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആവശ്യം ഹൈക്കോടതി തളളി.

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ അപാകതയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി മുന്‍പ് ഹൈക്കോടതിയില്‍ കേസ് പരിഗണിക്കവേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിങ്ങള്‍ തന്നെ നിയമിച്ച കമ്മീഷനല്ലേ എന്നായിരുന്നു ഹൈക്കോടതി മാര്‍ച്ച് 1ന് കേസ് പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയത്.പ്രമുഖ അഭിഭാഷകനായ കപില്‍ സിബലാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഹൈകോടതിയില്‍ ഹാജരായത്.

കമ്മീഷന്‍ നിയമനത്തില്‍ അപാകതയുണ്ടെന്ന് അദ്ദേഹം വാദിച്ചിരുന്നു. ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചതിലും അപാകതയുണ്ട്. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലല്ല കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കണ്ടെത്തലുകള്‍ക്ക് അടിസ്ഥാനമില്ല. ശ്രീധരന്‍ നായര്‍ കോടതിക്ക് നല്‍കിയ രഹസ്യ മൊഴി എങ്ങനെ കമ്മീഷന്‍ തെളിവാക്കുമെന്നും കപില്‍ സിബല്‍ ചോദിച്ചിരുന്നു.

error: Content is protected !!