ബാ​ബു​വി​ന്‍റെ വീ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശി​ച്ചു ; ഷ​മേ​ജി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചില്ല

കൊ​ല്ല​പ്പെ​ട്ട സി​പി​എം നേ​താ​വ് പ​ള്ളു​രി​ലെ ക​ണ്ണി​പ്പൊ​യി​ൽ ബാ​ബു​വി​ന്‍റെ വീ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​യോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി എ​ത്തി​യ​ത്.

അ​ഞ്ചു​മി​നി​ട്ടോ​ളം മു​ഖ്യ​മ​ന്ത്രി ഇ​വി​ടെ ചെ​ല​വ​ഴി​ച്ചു. സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ൻ, മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ സി.​പി. കു​ഞ്ഞി​രാ​മ​ൻ, നേ​താ​ക്ക​ളാ​യ എം.​സു​രേ​ന്ദ്ര​ൻ, എം.​സി. പ​വി​ത്ര​ൻ, ത​ല​ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​കെ. ര​മേ​ശ​ൻ എ​ന്നി​വ​രും മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട്ടേ​ക്കു പോ​യി. എ​ന്നാ​ൽ ബാ​ബു കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു കൊ​ല്ല​പ്പെ​ട്ട ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ഷ​മേ​ജി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി​ല്ല.

error: Content is protected !!