എന്‍ഡിഎ വിടേണ്ട സാഹചര്യമില്ല; തുഷാര്‍ വെള്ളാപ്പള്ളി

നിലവിൽ എൻ ഡി എ വിടേണ്ട സാഹചര്യം ഇല്ലെന്ന് തുഷാർ വെള്ളാപ്പള്ളി. പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എൻ ഡി എ കൺവെൻഷനിൽ പങ്കെടുക്കാതിരിക്കുന്നത് പ്രതിഷേധം അറിയിക്കാനാണെന്നും ഇത് പാർട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം. കോൺഗ്രസ്‌ പാർട്ടികൾ ബി ഡി ജെ എസിനെ ക്ഷണിക്കുന്നത് സ്വാഗതാർഹമെന്നും ഇക്കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്യുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങൾക്ക് സ്വന്തമായി വോട്ടുകൾ ഉണ്ട് അതിനാൽ എല്ലാകാലത്തും പാർട്ടികൾക്ക് ഞങ്ങളെ വേണ്ടിവരുമെന്നും തുഷാര്‍ പറഞ്ഞു.

error: Content is protected !!