ചെങ്ങന്നൂരിൽ സജി ചെറിയാന് സാധ്യതയെന്ന് വെള്ളാപ്പള്ളി

ബിജെപിയേയും സിപിഎം നേതാവ് എം.വി.​ഗോവിന്ദനേയും വിമർശിച്ച് എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ രണ്ട് വർഷമായി ഘടകക്ഷികൾക്ക് ബിജെപി ഒന്നും കൊടുത്തിട്ടില്ലെന്നും പലവിധ ആവശ്യങ്ങളുന്നയിച്ച് രണ്ട് വർഷമായി ബിഡിജെഎസ് ബിജെപിക്ക് പിറകേ നടക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാസർ​ക്കോട്ടെ കേന്ദ്രസർവ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിൻറെ പേര് നൽകാത്തതിൽ എസ്എൻഡിപിക്കും വിഷമമുണ്ട്. ഒരു നിമിഷം വിചാരിച്ചാൽ നടക്കാവുന്നതേയുള്ളൂ ഇത്. എന്നാൽ കേരളത്തിലെ ബിജെപി ഘടകത്തിന് ഇക്കാര്യത്തിൽ താൽപര്യമില്ല. കേരള ഘടകത്തിന് ആവശ്യമുള്ളത് ചോദിച്ച് വാങ്ങുന്നു, പക്ഷേ ഘടകകക്ഷികൾക്ക് വേണ്ടത് കൊടുക്കാൻ ശ്രമിക്കാത്ത അടവുനയമാണ് ബിജെപിയുടേത്. ചെങ്ങന്നൂരിൽ നിലവിൽ സജി ചെറിയാനാണ് മുൻതൂക്കമുള്ളതെന്ന് പറഞ്ഞ വെള്ളാപ്പള്ളി ശ്രീധരൻപ്പിള്ള മൂന്നാം സ്ഥാനത്താണെന്നും പറ‍ഞ്ഞു.

error: Content is protected !!