ചെങ്ങന്നൂരിൽ വോട്ടെണ്ണൽ തുടങ്ങി

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി.ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ 13 റൗണ്ടുകളിലായി വോട്ടെണ്ണൽ പൂർത്തിയാക്കും. 799 തപാൽ വോട്ടുകളിൽ 12 എണ്ണം മാത്രമാണ് ഇതുവരെ റിട്ടേണിംഗ് ഓഫീസർക്ക് ലഭിച്ചത്. ഇതാണ് ആദ്യം എണ്ണുന്നത്.

വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്. പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ എണ്ണിക്കഴിഞ്ഞത്. തപാല്‍ സമരം കാരണം ആകെ 40 വോട്ടുകള്‍ മാത്രമേ കൗണ്ടിം​ഗ് സ്റ്റേഷനില്‍ എത്തിയിട്ടുള്ളൂ. 799 വോട്ടുകള്‍ ലഭിക്കേണ്ട സ്ഥാനത്താണിത്.

സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 28നായിരുന്നു വോട്ടെടുപ്പ് നടന്നത്. 199340 വോട്ടർമാരിൽ 1,51,977 പേർ (76.25 ശതമാനം) വോട്ട് രേഖപ്പെടുത്തി. 2016 നേക്കാൾ 6,479 വോട്ടുകളാണ് വർധിച്ചത്.

error: Content is protected !!