നടന്‍ വി കെ ശ്രീരാമന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയ : താന്‍ ജീവനോടെ ഉണ്ടെന്ന് ശ്രീരാമന്‍

ഒരാളുടെ മരണം ആഘോഷിക്കുന്ന പ്രവണത സോഷ്യല്‍ മീഡിയയില്‍ പലവട്ടം നാം കണ്ടതാണ്.മലയാളത്തിലെ പല പ്രമുഖരേയും സോഷ്യല്‍ മീഡിയ ഇങ്ങനെ പലതവണ കൊന്നിട്ടുണ്ട്.ഈ ക്രൂരവിനോദത്തിന്റെ അവസാന ഇരയായത് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമനാണ്.വികെ ശ്രീരാമന്‍ മരിച്ചുവെന്നുള്ള വാര്‍ത്തകള്‍ ഇന്ന് രാവിലെ മുതല്‍ വാട്സ്ആപ്പിലും, ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്.പലരും ഇതുവിശ്വസിച്ച് ഷെയര്‍ ചെയ്യുകയും ചെയ്തു.

വാര്‍ത്തയിലും വാര്‍ത്ത പ്രചരിപ്പിക്കുന്നതിലും ആളുകള്‍ വിഷമിക്കുമ്പോള്‍ സ്വന്തം മരണവാര്‍ത്തയില്‍ അല്‍പ്പം കൗതുകവും കുറച്ച് സന്തോഷവുമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കൊലപാതകത്തിന് ഇരയായ വി കെ ശ്രീരാന്‍ തന്നെ പറയുന്നത്. താന്‍ ശ്രദ്ധേയനാണെന്നും തന്നെ മറ്റുള്ളവര്‍ ഓര്‍ക്കുന്നുണ്ടെന്നും അറിയാനുള്ള അവസരമാണിതെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.”ഫേസ്ബുക്കിലൊന്നും ഇല്ലെങ്കിലും വാര്‍ത്തകളെല്ലാം ഞാനും കേട്ടു. ഞാനിതെല്ലാം ആസ്വദിക്കുകയാണ്. എന്‍റെ മരണത്തില്‍ സന്തോഷിക്കുകയോ സങ്കടപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ രസമല്ലേ” ഇതായിരുന്നു വി കെ ശ്രീരാമന്‍റെ പ്രതികരണം.

അതേസമയം തനിക്ക് ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതില്‍ മാനസ്സിക പ്രശ്നങ്ങളില്ലെങ്കിലും ഇത്തരം പ്രവൃത്തികള്‍ മോശപ്പെട്ട സംസ്കാരമായി മാറും. അതില്‍ മാതൃകാപരമായ നടപടിയെടുക്കണം. മാമുക്കോയ, ജഗതി, സലീം കുമാര്‍ എന്നിവരെ കുറിച്ചും മരണ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മുമ്പും ചെറിയ തോതില്‍ തന്നെ കൊന്നിട്ടുണ്ട്. ഒന്ന് രണ്ട് വട്ടം കൊലപാതകം നടന്നതാണ്. അതുകൊണ്ട് ഇനിയും മരിക്കാന്‍ തയ്യാറാണെന്നും ശ്രീരാമന്‍ പറഞ്ഞു.

error: Content is protected !!