ഇർഫാൻ ഖാൻ തിരിച്ചു വരുന്നു

ഇര്‍ഫാന്‍ ഖാന് ട്യൂമറാണെന്ന വാര്‍ത്ത ആരാധകര്‍ ഒരു ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഇര്‍ഫാന്‍ ഖാന്റെ പുതിയ സിനിമകളും അതോടെ അനിശ്ചിതത്വത്തിലായി. എന്നാല്‍ ഇര്‍ഫാന്‍ ഖാന്റെ ആരോഗ്യം മെച്ചപ്പെട്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇര്‍ഫാന്‍ ഖാന്‍ സുഖപ്പെട്ടിരിക്കുന്നുവെന്ന് സുഹൃത്തും സംവിധായകനുമായ ഷൂജിത് സിര്‍കാര്‍ അറിയിച്ചു.

സ്വാതന്ത്രസമര സേനാനിയായ ഉധം സിംഗിന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍ നായകനാകുമെന്നും ഷൂജിത് സിര്‍കാര്‍ അറിയിച്ചു. 1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഓ’ഡ്വിയറിനെ കൊലപ്പെടുത്തിയ ആളാണ് ഉധം സിംഗ്. ഷൂജിത് സര്‍കാര്‍ സംവിധാനം ചെയ്‍ത പികു എന്ന സിനിമയില്‍ നേരത്തെ ഇര്‍ഫാന്‍ ഖാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

error: Content is protected !!