“പൊട്ടന്‍ കുട്ടന്‍ ” മലയാളി നെഞ്ചേറ്റിയ ഹ്രസ്വ ചിത്രം

കണ്ണ് കലങ്ങാതെ കണ്ടു തീര്‍ക്കാനാവില്ല “പൊട്ടന്‍ കുട്ടന്‍” എന്ന ഹ്രസ്വ ചിത്രം. ഇതിനകം തന്നെ പ്രേഷകരുടെ ശ്രദ്ധപിടിച്ചുപറ്റി ഈ ചിത്രം.തൃശ്ശൂര്‍ കൈപ്പ മംഗലത്ത് നിന്ന് പറഞ്ഞ സ്നേഹത്തിന്റെ ഈ വലിയ കഥ പ്രേഷക ലോകം ഏറ്റെടുക്കുകയായിരുന്നു.സിനിമ കണ്ട ഓരോരുത്തരുടേയും മനസ്സില്‍ കുട്ടന്‍ എന്ന കഥാപാത്രം ഒരു നോവായി നിലനില്‍ക്കുന്നു.ഉണ്ട കണ്ണും ,ഉന്തിയ പല്ലുകളും ,മുഷിഞ്ഞ വസ്ത്രവുമായി മാത്രം കണ്ടിരുന്ന കുട്ടനെ ,വീട്ടുകാര്‍ക്ക് പോലും പുച്ഛമായിരുന്നു.അതും സ്വന്തം അമ്മയ്ക്ക് പോലും .അതുകൊണ്ടുതന്നെ അവനെ അവര്‍ സ്നേഹിച്ചില്ല.എന്നാല്‍ അവനെ മനസിലാക്കുന്ന ചിലര്‍ ആ നാട്ടില്‍ ഉണ്ടായിരുന്നു.

അവഗണിക്ക പെടുന്ന ഒരുവിഭാഗം മനുഷ്യരുടെ പ്രതിനിധിയാണ് കുട്ടന്‍.നന്മയും സ്നേഹവും മാത്രം ഉള്ളിലുള്ള കൂട്ടന്‍റെ സ്നേഹം എല്ലാവരും മനസിലാക്കുന്നിടതാണ് സിനിമ അവസാനിക്കുന്നത്.പുറം മോടികളില്‍ വിശ്വസിക്കുന്ന സമൂഹത്തിന് മുന്നിലാണ് സ്നേഹത്തിന്റെ വില എന്താണെന്നു കുട്ടന്‍ പറഞ്ഞു വെക്കുന്നത്.യൂ ടുബില്‍ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുബോള്‍ ലോകത്തിന്‍റെ വിവിധ കോണില്‍ നിന്നും അണിയറ പ്രവര്‍ത്തകരെ തേടി അഭിനന്ദന പ്രവാഹം എത്തുകയാണ്.6 ലക്ഷം പേര്‍ ഇതിനകം ചിത്രം കണ്ടുകഴിഞ്ഞു.

ശ്രീകൃഷ്ണ ക്രീയേഷന്‍സിന്റെ ബാനറില്‍ കണ്ണന്‍ അരയങ്ങാട്ടില്‍ കഥയും തിരക്കഥയും സംവിധനവും നിര്‍വഹിച്ച ചിത്രത്തില്‍ കുട്ടന്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും കണ്ണന്‍ തന്നെ.പ്രേഷകരുടെ മനം കവര്‍ന്ന ചിത്രം നിരവധി അവാര്‍ഡുകളും വാരികൂട്ടി.മികച്ച സംവിധായകന്‍,നടന്‍ ,ചിത്രം എന്നിങ്ങനെ ഒന്‍പതോളം അവാര്‍ഡുകള്‍ ഇതിനകം തന്നെ ഈ ചിത്രം കരസ്ഥമാക്കി.കണ്ണൂര്‍ സ്വദേശി സൂര്യ ഷിബിന്‍ രാജാണ് ചിത്രം നിര്‍മ്മിച്ചത്‌.ഒന്നര ലക്ഷം മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം സാങ്കേതിക മികവുകൊണ്ടും ശ്രദ്ധേയമാണ്.

വേണു എന്ന നടന്‍ അച്ഛന്‍ വേഷത്തിലും അമ്മവേഷത്തില്‍ ഷേര്‍ളി മൈത്രിയും മികച്ച പ്രകടനം കാഴ്ചവച്ചു.മനോമോഹനന്‍,അനൂപ്‌ ,ഷൈജന്‍ എന്നിവരാണ്‌ മറ്റു പ്രധാന വേഷങ്ങളളില്‍ അഭിനയിച്ചത്.പ്രേക്ഷകരുടെ മനം കവര്‍ന്ന ചിത്രം ഇപ്പോഴും ജൈത്രയാത്ര തുടരുകയാണ്.

error: Content is protected !!