ഓൺലൈൻ മലയാളം മൂവി തീയേറ്റർ മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു

യു എ ഇ ആസ്ഥാനമായി ലോകത്തെമ്പാടുമുള്ള മലയാള സിനിമാ പ്രേമികൾക്ക് റിലീസിങ്ങ് സിനിമകൾ അന്നു തന്നെ കാണാൻ സാധിക്കുന്ന ഓൺലൈൻ മൂവി തിയറ്റർ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വെച്ച് ഉൽഘാടനം
ചെയ്തു .ഐനെറ്റ് സ്ക്രീൻ ഡോട്ട് കോം ഓൺലൈൻ മൂവീ തിയേറ്റർ എന്ന പേരിലാണ് ഓൺലൈൻ തിയേറ്റർ ആരംഭിക്കുന്നത്

കേരളത്തിൽ “കൃഷ്ണം” എന്ന ചലച്ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്ന സമയത്തു ഐനെറ്റ് സ്ക്രീൻ ഇന്ത്യക്കു പുറത്തു ഓൺലൈനിൽ റിലീസ് ചെയ്യും .നിശ്ചിത നിരക്കിൽ ഡൗൺലോഡ് ചെയ്തെടുക്കുന്ന സിനിമ ഒരു കുടുംബത്തിനോ ഒരു സംഘം ആളുകൾക്കോ ഒരുമിച്ചിരുന്നു കാണാം. ആൻഡ്രോയിഡ് ,ഐ ഓ എസ് പ്ലാറ്റ് ഫോമിൽ ലഭ്യമാകും .വെബ്‌സൈറ്റിലും കാണാം.ഒരേ സമയം പത്തുലക്ഷം പേർക്ക് സിനിമ ലഭ്യമാകും.

മുകേഷ് എം.എൽ.എ യുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടന കർമ്മം നിർവ്വഹിച്ചു. ഡയറക്ടർമാരായ ശ്രീ രാജേഷ് പട്ടത്ത്, ജിതിൻ ജയകൃഷ്ണൻ ,സി.ഇ.ഒ കെ.ശ്രീകുമാർ വൈസ് പ്രസിഡണ്ട് ദിവ്യ ദർശൻ ,എന്നിവർ ചടങ്ങിൽ നേതൃത്വം നൽകി. അടുരിന്റെ ക്ലാസിക് സിനിമാ ശേഖരണം ഐ നെറ്റ് സ്ക്രീനിലൂടെ അധികം വൈകാതെ ലഭ്യമാകുമെന്നും ഭാരവാഹികൾ അറിയിച്ചു.

error: Content is protected !!