ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് : 70 ശ​ത​മാ​നം പോ​ളിം​ഗ്

ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70 ശ​ത​മാ​നം പോ​ളിം​ഗ്. വൈ​കി​ട്ട് ആ​റു വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ട​ത്. അ​ന്തി​മ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു​ശേ​ഷം മാ​ത്ര​മേ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ വ്യ​ക്ത​ത കൈ​വ​രൂ.

ബം​ഗ​ളു​രു​വി​ലെ ഹെ​ബ്ബാ​ളി​ലെ ഒ​രു പോ​ളിം​ഗ് ബൂ​ത്തി​ൽ അ​ടു​ത്ത ദി​വ​സം വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. വോ​ട്ടിം​ഗ് മെ​ഷീ​നെ സം​ബ​ന്ധി​ച്ചു പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് റീ​പോ​ളിം​ഗ് ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ച​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ൽ പൊ​തു​വേ സ​മാ​ധാ​ന​പ​ര​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​ത്. രാ​ജാ​ജി​ന​ഗ​റി​ൽ വൈ​ദ്യു​ത ബ​ന്ധം ന​ഷ്ട​മാ​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മ​റ്റു ചി​ല ബൂ​ത്തു​ക​ളി​ലും വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​നു ത​ക​രാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഹം​പി ന​ഗ​റി​ലെ ബൂ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ബെ​ല​ഗ​വി​യി​ൽ ഹി​ജാ​ബ് ധ​രി​ച്ചെ​ത്തി​യ സ്ത്രീ​ക​ളെ വോ​ട്ടു ചെ​യ്യു​ന്ന​തി​ൽ​നി​ന്നു ത​ട​ഞ്ഞ​ത് വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി. പി​ന്നീ​ട് ഇ​വ​രെ വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ച്ച​ത്.

error: Content is protected !!