കെ. ​സു​ധാ​ക​ര​ന്‍റെ സ​ഹാ​യി​യായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ന്‍റെ സ​ഹാ​യി​യായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സുധാകരന്‍റെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ചെ​റു​പു​ഴ പാ​ടി​യോ​ട്ടും​ചാ​ലി​ലെ പ്ര​സാദ് (37) ആണ് മരിച്ചത്.

കഴിഞ്ഞ രാ​ത്രി പതിനൊന്നോടെ ഉ​റ​ങ്ങാ​ൻ​കി​ട​ന്ന ഇ​യാ​ൾ രാ​വി​ലെ​യാ​യി​ട്ടും എ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന് സം​ശ​യം​ തോ​ന്നി​യ വീ​ട്ടു​ജോ​ലി​ക്കാ​രി വി​ളി​ച്ച​പ്പോ​ഴാ​ണ് അ​ന​ക്ക​മി​ല്ലാ​ത്തെ നിലയിൽ കണ്ടത്. ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. പി​ന്നീ​ട് മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു​ മാ​റ്റി. അ​മ്മ: ല​ക്ഷ്മി. ഏ​ക​സ​ഹോ​ദ​രി: പ്ര​ഭാ​വ​തി. ടൗ​ൺ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

ആ​റു​വ​ർ​ഷ​മാ​യി സു​ധാ​ക​ര​ന്‍റെ സ​ഹാ​യി​യാ​യി പ്ര​സാ​ദ് കൂ​ടെ​യു​ണ്ട്. ഉപതെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ധാ​ക​ര​ൻ ചെ​ങ്ങ​ന്നൂ​രി​ലാ​ണു​ള്ള​ത്. സു​ധാ​ക​ര​ൻ ഇ​ന്നു വൈ​കു​ന്നേ​രം ക​ണ്ണൂ​രി​ലെ​ത്തും. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

error: Content is protected !!