തളിപ്പറമ്പില്‍ വാഹനാപകടം യുവാവ്‌ മരിച്ചു

തളിപ്പറമ്പ് ഏഴാംമൈലിൽ പെട്രോൾ പമ്പിന് സമീപത്ത് വച്ച് സ്ക്കൂട്ടറും ലോറിയും ഇടിച്ചാണ് അപകടം ഉണ്ടായത്. യാത്രക്കാരനായ യുവാവ് തളിപ്പറമ്പ് പൊയിൽ സ്വദേശി ഉമ്മർകുട്ടി ലോറി തലയിൽ കയറി ദാരുണമായി തല്‍ക്ഷണം മരണപ്പെട്ടു.

കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ പിറകിൽ വരികയായിരുന്ന ലോറി തട്ടിയിടുകയും റോഡിലേക്ക് വീണ സ്കൂട്ടർ യാത്രികന്റെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയുമായിരുന്നു.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ഹൈവേ പോലീസും തളിപ്പറമ്പ് എസ് ഐ കെ.ദിനേശന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമെത്തിയാണ് മൃതദേഹം മാറ്റിയത്.

error: Content is protected !!